തിരുവനന്തപുരം: കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റും ചേർന്ന് വിജയദശമി ദിനത്തിൽ നടത്തിയ വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച കുരുന്നുകളുടെ ഫോട്ടോകൾ ഇന്ന് മുതൽ വിതരണം ചെയ്യും. കേരളകൗമുദി ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വിതരണം. ഫോട്ടോ പാരാമൗണ്ട് സ്റ്റുഡിയോ സൗജന്യമായാണ് നൽകുന്നത്.