
തിരുവനന്തപുരം:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഗവർണർ ആർ.വി.ആർലേക്കറിന് നിവേദനം നൽകി.
ദേവസ്വം ബോർഡ് പിരിച്ച് വിട്ട് അന്വേഷണം നടത്തണം.മുപ്പത് വർഷത്തെ ദേവസ്വം വിജിലൻസ് ഓഡിറ്റ് റിപ്പോർട്ട് പുറത്തു വിടണം. ദേവസ്വം ബോർഡിൽ സിഎജി ഓഡിറ്റ് നടത്തണം. ദേവസ്വം ബോർഡിന്റെ മുപ്പത് വർഷത്തെ ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബി.ജെ.പി.നേതാക്കൾ ആവശ്യപ്പെട്ടു.മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, എസ്.സുരേഷ്, ഉപാധ്യക്ഷ ആർ. ശ്രീലേഖ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.