
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കെ.സി.ബി.സി. നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അദ്ധ്യാപകർക്ക് ആശ്വാസമാകുമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു. ഉന്നതതല യോഗ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി വി.ശിവൻകുട്ടി പട്ടത്തെ മലങ്കര കത്തോലിക്കാ ആസ്ഥാനത്തെത്തി ക്ലീമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി.