
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പിലാക്കി വെഞ്ഞാറമൂട് പൊലീസ്. കെ.എസ്.ആർ.ടി.സി യാത്രക്കാരുടെയും മറ്റ് യാത്രാ - ചരക്കു വാഹനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി നെല്ലനാട് പഞ്ചായത്ത് ഹാളിൽ ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗ തീരുമാനമനുസരിച്ചാണ് പുതുക്കിയ നിയന്ത്രണങ്ങൾ അടിയന്തരമായി നടപ്പാക്കുന്നത്.
പരിഷ്കാരങ്ങൾ
1, ഹെവിവാഹനങ്ങൾ വെഞ്ഞാറമൂട് ഭാഗത്തേക്ക് വരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്നുവരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരയിൽ നിന്ന് ഇടത്തേക്കും വെമ്പായത്തു നിന്ന് വലത്തേക്കും തിരിഞ്ഞു പോകണം. കൊട്ടാരക്കര ഭാഗത്ത് നിന്നുവരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ,കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കും തിരിഞ്ഞുപോകണം.
2, കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.
3.തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർവഴി തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകണം.
4 കല്ലറ ഭാഗത്തേയ്ക്ക് പോകേണ്ട ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാം
5 തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാം.
6 ആറ്റിങ്ങൽ - നെടുമങ്ങാട് റോഡിൽ നിലവിൽ വാഹന നിയന്ത്രണമില്ല
7.സ്കൂൾ വാഹനങ്ങൾക്കും വെഞ്ഞാറമൂട്ടിൽ നിശ്ചിത ഭാഗങ്ങളിലെത്തി തിരികെ പോകാം