a

കടയ്ക്കാവൂർ: ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പരിപാടിയിൽ ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമി ഏലാപ്പുറം അദ്ധ്യക്ഷനായി. അശോകൻ കായിക്കര ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ,പൂവണത്തുംമൂട് മണികണ്ഠൻ,ജില്ലാ സെക്രട്ടറിമാരായ സാബു,സൗമ്യ, മഹിളാ മോർച്ച ജില്ലാ ട്രഷറർ ആതിര,കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ,ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ബിജു,യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് കടയ്ക്കാവൂർ സഞ്ജു,മണ്ഡലം ജനറൽ സെക്രട്ടറി ഹിജു താജ്,ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ,മണ്ഡലം സെക്രട്ടറി ഗീത,വാർഡ് മെമ്പർമാരായ രേഖ സുരേഷ്,ഷീബ,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ രതീഷ്,സിന്റിൽ,സുജീഷ്,അനൂപ്,പന്ത് വിള അനിൽ,ലിജു തുടങ്ങിയവർ പങ്കെടുത്തു.