overall

ചിറയിൻകീഴ്: ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പാലവിള ഗവ.യു.പി.എസിന് തിളക്കമാർന്ന വിജയം.അവനവഞ്ചേരി ഹൈസ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗം ഗണിത ശാസ്ത്രമേളയിൽ ഓവറാൾ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേള,സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ ഓവറാൾ രണ്ടാം സ്ഥാനവും,യു.പി വിഭാഗത്തിൽ ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നിവയിൽ ഓവറാൾ ഒന്നാം സ്ഥാനവും എൽ.പി വിഭാഗം ശാസ്ത്രമേളയിൽ അഞ്ചാം സ്ഥാനവും യു.പി വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. 320 പോയിന്റ് നേടി ആറ്റിങ്ങൽ സബ് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനമാണ് പാലവിള സ്കൂൾ കരസ്ഥമാക്കിയത്.