ss

വക്കം:കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച് എസ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നടന്നു.കവിയും മലയാളം മിഷൻ മുൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ മുഖ്യാതിഥിയായിരുന്നു.കൂട്ടായ്മ കോഓർഡിനേറ്റർ എ.അനസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സജിത.എസ് നായർ,സുമിത.എസ്,ഷാരോൺ.എസ് എന്നിവർ പങ്കെടുത്തു.മത്സര വിജയികൾക്കുള്ള സമ്മാനദാനവും ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് അന്നദാനവും നൽകി.