
ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭയരഹിതജീവിതം സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യവുമായി 'കരുത്ത് ' എന്ന പേരിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന വനിതാമാർച്ച് വിജയിപ്പിക്കാൻ ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖല വനിതാ കമ്മിറ്റി തീരുമാനിച്ചു. മേഖലയിലെ വിവിധ ഓഫീസുകൾ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണം, വിശദീകരണ യോഗങ്ങൾ, വനിതാ ബോധവത്കരണ ക്ലാസുകൾ,ജാഗ്രത സദസുകൾ, പോസ്റ്റർ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഡി.ബിജിന ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ നടന്ന മേഖലാതല പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജുകുമാരി.എം അദ്ധ്യക്ഷത വഹിച്ചു. മേഖല വനിതാ കമ്മിറ്റി പ്രസിഡന്റ് ആശ.എൻ.എസ്,സെക്രട്ടറി ഉൽപ്രേക്ഷ,മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായ കൗസു.ടി.ആർ,മേഘ, ലത,ബിനി.എൽ,ജന്യ, അശ്വതി,സിബിന,ശ്രീകല, മഞ്ജുമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ നടന്ന മേഖലാതല പ്രചാരണ പരിപാടി സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഡി.ബിജിന ഉദ്ഘാടനം ചെയ്യുന്നു