
തിരുവനന്തപുരം: ബസുകളിലെ ഉൾപ്പെടെ എയർഹോണുകൾ പിടിച്ചെടുക്കുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 390 എയർ ഹോൺ കേസുകൾ കണ്ടെത്തി പിഴ ചുമത്തി. എല്ലാ എയർ ഹോണുകളും നീക്കം ചെയ്തു. ഇവ നശിപ്പിക്കാനാണ് തീരുമാനം. മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക പരിശോധന. പിടിച്ചെടുക്കുന്ന എയർഹോണുകൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളർ കയറ്റി എയർഹോണുകൾ നശിപ്പിക്കണമെന്നുമാണ് മന്ത്രി നിർദേശം നൽകിയിരുന്നത്. ഈ മാസം 19വരെയാണ് പ്രത്യേക പരിശോധന.
രണ്ട് ദിവസത്തെ പരിശോധന ഇങ്ങനെ
ദക്ഷിണ മേഖല
കണ്ടെത്തിയ നിയമ ലംഘനം:77
പിഴത്തുക ₹1,82,750
മദ്ധ്യമേഖല എറണാകുളം
നിയമ ലംഘനം:122
പിഴത്തുക ₹22000/
മദ്ധ്യ മേഖല തൃശൂർ
നിയമ ലംഘനം:113
പിഴത്തുക ₹167250/
വടക്കൻ മേഖല
നിയമ ലംഘനം:78
പിഴത്തുക ₹146000/