ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ചാത്തൻപറ ഗുരുവൈഭവം ശാഖ വനിതാസംഘം വാർഷിക പൊതുയോഗം യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഡി.ഗീതാദേവി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വനിതാ സംഘം കൺവീനർ ശ്രീലബിജു സംഘടന സന്ദേശവും,മേഖല കമ്മിറ്റിയംഗം ഷീന.ആർ ആശംസയും,മേഖല കമ്മിറ്റി അംഗം എസ്.അജ്ന സ്വാഗതവും ശാഖ വനിതാസംഘം സെക്രട്ടറി വിജയകുമാരി നന്ദിയും പറഞ്ഞു.വനിതാ സംഘം ശാഖാ ഭാരവാഹികളായി ലിസി ശിശുപാലൻ (പ്രസിഡന്റ്),സുമം.ആർ (വൈസ് പ്രസിഡന്റ്),വിജയ കുമാരി ജയൻ (സെക്രട്ടറി),ബിനി.എൻ.എസ് (ട്രഷറർ),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ധന്യ.ഡി.എം,സുജാത.എസ്,ലില്ലി.എൽ,സുഷങ്ക.ഡി,രമ്യ.ആർ.എസ്,കബീന.ബി.കെ,ഷീബ.പി,യൂണിയൻ കമ്മിറ്റി അംഗങ്ങളായി അജ്ന.എസ്,ഷീന.ആർ എന്നിവരെയും തിരഞ്ഞെടുത്തു.