hi

കിളിമാനൂർ: ജനുവരി 2 ,3 , 4 തീയതികളിൽ കിളിമാനൂരിൽ നടക്കുന്ന കെ.എസ്.ടി.എ വാർഷിക ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. വി.ജോയി എം.എൽ .എ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.നജീബ് വിശദീകരണം നടത്തി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ,ശ്രീജ ഷൈജദേവ്, പഴയകുന്നമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ സത്യൻ,സുജുമേരി,സംസ്ഥാന കമ്മിറ്റി അംഗം പി.വി.രാജേഷ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ഷാജഹാൻ,എൻ.ടി. ശിവരാജൻ,ജില്ലാ സെക്രട്ടറി ആർ.വിദ്യാവിനോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജവാദ്, സബ് ജില്ല സെക്രട്ടറി ഷെമീർ ഷൈൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബി.പി മുരളി (ചെയർമാൻ) എസ്.ഷെമീർ ഷൈൻ (ജനറൽ സെക്രട്ടറി) ഒ. ആശാദേവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.