
നെയ്യാറ്റിൻകര: ശബരിമലയിൽ നൂറ്റാണ്ടുകളായി പിൻതുടരുന്ന ആചാരങ്ങളും വിശ്വാസങ്ങളും പൂർണ്ണമായും പാലിക്കപ്പെടുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമത്തിന് പിൻതുണ പ്രഖ്യാപിച്ചതെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാടിന് എൻ .എസ് .എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പിൻതുണ പ്രഖ്യാപിച്ചു.യൂണിയൻ ചെയർമാൻ എൻ.ഹരിഹരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജി.വിനോദ് കുമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. ഭരണസമിതിയംഗങ്ങളായ ഡി.അനിൽകുമാർ, ഭുവനചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, വി. നാരായണൻ കുട്ടി, ചന്ദ്രശേഖരൻ നായർ, ജയകുമാർ, സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.