
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ അഞ്ചാംഘട്ട പ്രവർത്തനങ്ങൾക്ക് പൂവാർ പഞ്ചായത്തിലും തുടക്കമായി. പദ്ധതിയുടെ ഭാഗമായ മെഡിക്കൽ ക്യാമ്പ് പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് ഉദ്‌ഘാടനം ചെയ്തു.പരണിയം ട്രിപ്പിൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു.പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ലത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശരത് കുമാർ, ഫിൽമ അലക്‌സാണ്ടർ, ഡോ.പ്രവീൺ, ഡോ.മണി ,പൂവാർ സി.എച്ച്.സി പി.ആർ.ഒ അഖിലേഷ്, എച്ച്.ഐ.ജെയിൻ തുടങ്ങിയവർ പങ്കെടുത്തു .