s

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉന്നത തല സാങ്കേതിക സമിതിയെ നിയോഗിക്കും. സമിതിയിലേക്ക് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ സിവിൽ അസോ. പ്രൊഫസർ ഡോ. ഡി.സി മിത്രയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആവശ്യപ്രകാരമാണിത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.