തിരുവനന്തപുരം: ജില്ലയിലെ സംവരണ വാർഡുകൾ നിർണയിക്കാനുള്ള നടപടികളുടെ ഭാഗമായി രണ്ടാം ദിവസമായ ഇന്നലെ പോത്തൻകോട്,പെരുങ്കടവിള ബ്ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിർണ്ണയിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10 മുതൽ ആരംഭിച്ച നറുക്കെടുപ്പിൽ വെള്ളറട,കുന്നത്തുകാൽ,കൊല്ലയിൽ,പെരുങ്കടവിള,ആര്യങ്കോട്,ഒറ്റശേഖരമംഗലം,കള്ളിക്കാട്,അമ്പൂരി,അണ്ടൂർക്കോണം,കഠിനംകുളം, മംഗലപുരം,പോത്തൻകോട് എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനുകുമാരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കളക്ടർ സ്മിതാറാണി പങ്കെടുത്തു.സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 21വരെ തുടരും.
സംവരണ വാർഡുകൾ
കഠിനംകുളം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 10 കൽപ്പന നോർത്ത്,പട്ടികജാതി സംവരണം 18വെട്ടുതുറ.സ്ത്രീ സംവരണം 2കഠിനംകുളം, 3കണ്ടവിള, 4ചാന്നാങ്കര, 8ചിറ്റാറ്റുമുക്ക്, 9മേനംകുളം, 11കൽപ്പന സൗത്ത്, 12 വിളയിൽകുളം ഈസ്റ്റ്, 17പുത്തൻതോപ്പ് നോർത്ത്, 21മര്യനാട് സൗത്ത്, 23പുതുക്കുറിച്ചി ഈസ്റ്റ്, 24പുതുക്കുറിച്ചി നോർത്ത്
പോത്തൻകോട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 8പ്ലാമൂട്,പട്ടികജാതി സംവരണം 7പോത്തൻകോട് ടൗൺ.സ്ത്രീ സംവരണം 3 തച്ചപ്പള്ളി, 4വാവറഅമ്പലം വെസ്റ്റ്, 5വാവറഅമ്പലം ഈസ്റ്റ്, 10മേലേവിള, 11കാട്ടായിക്കോണം, 12ഇടത്തറ, 13കരൂർ, 16മഞ്ഞമല, 17കല്ലൂർ,
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 6തിരുവെള്ളൂർ, 14ആലുംമൂട്.പട്ടികജാതി സംവരണം 18പള്ളിപ്പുറം.സ്ത്രീ സംവരണം 4ഗാന്ധിസ്മാരകം, 5കൊയ്ത്തൂർക്കോണം, 7കീഴാവൂർ, 9പറമ്പിൽപ്പാലം, 11കല്ലുപാലം, 13കുന്നിനകം, 19ശ്രീപാദം, 20കണ്ടൽ
മംഗലപുരം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 6 ഐക്കുട്ടിക്കോണം,12 ഇടവിളാകം.പട്ടികജാതി സംവരണം 5മുരിങ്ങമൺ,18 മുല്ലശ്ശേരി
സ്ത്രീ സംവരണം 3 പൊയ്കയിൽ,7 കുടവൂർ, 13 വരിക്കമുക്ക്, 15 കോഴിമട, 16 മുണ്ടയ്ക്കൽ, 19 കോട്ടറക്കരി, 20 വെയിലൂർ, 21 സയൻസ് പാർക്ക്, 22 ശാസ്തവട്ടം.