youth-congress

പാറശാല: കാരോട് പഞ്ചായത്ത്, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധികാരികളും നെയ്യാറ്റിൻകര എം.എൽ.എയും കാരോട് പഞ്ചായത്തിലെ റോഡുകളോട് തുടർന്നുവരുന്ന അവഗണനകൾക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കാരോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്‌ഘാടനം ചെയ്തു. ചാരോട്ട്കോണം ജംഗ്‌ഷനിൽ നിന്നും പഞ്ചായത്ത്‌ ഓഫീസ് വരെ നടന്ന മാർച്ചിന് മണ്ഡലം പ്രസിഡന്റ് മാറാടി സുനിൽ നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ്‌ നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് വിനീത് കൃഷ്ണ, മണ്ഡലം ഭാരവാഹികളായ സുജിൻ തോമസ്, അനീഷ് കാരോട്, സാൻജോ, റോബിൻ മാറാടി, അയിര സതീഷ്, പ്രമോദ് ബാബു, പോഷക സംഘടനാ നേതാക്കളായ സതീഷ് കുമാർ, സുനിൽ വാഴവിള തുടങ്ങിയവർ പങ്കെടുത്തു.