പൂവാർ: മില്ലറ്റ്സ് ആൻഡ് വെൽനെസ് മിഷന്റെ നേതൃത്വത്തിൽ ചപ്പാത്ത് ശാന്തിഗ്രാമിൽ മില്ലറ്റ് പാചക പരിശീലനം സംഘടിപ്പിച്ചു. പ്രമുഖ ആരോഗ്യ ഭക്ഷണ വിദഗ്ദ്ധനും കോഴിക്കോട് വെസ്റ്റ് ചാത്തമംഗലം ജീവനീയം ഓർഗാനിക് ഔട്ട് ലെറ്റ് ഉടമയുമായ ടി.ബാലകൃഷ്ണൻ നേതൃത്വം നൽകി. മില്ലറ്റ് പഴങ്കഞ്ഞി, റാഗി ഹെൽത്ത് ഡ്രിംഗ്സ്, വരക് ബിരിയാണി, ചാമപ്പായസം തുടങ്ങിയവയിലും പ്രായോഗിക പരിശീലനം നൽകി. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി മുൻ ഡയറക്ടറും പ്രമുഖ പ്രകൃതി ചികിത്സാ വിദഗ്ദ്ധനുമായ ഡോ.ബാബു ജോസഫ്,വനം-വന്യജീവി വകുപ്പ് മുൻ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.ഈശ്വരൻ,മില്ലറ്റ് ആൻഡ് വെൽനസ് മിഷൻ അഡ്വെസർ ആർ.വിജയകുമാർ, ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ, ജോയിന്റ് ഡയറക്ടർ ജി.എസ്.ശാന്തമ്മ, കോ-ഓർഡിനേറ്റർ എസ്.സുജ, പത്തായം മില്ലറ്റ് കഫേ മാനേജർ എസ്.വിഷ്ണു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.