
തിരുവനന്തപുരം: ഡോ.മോഹൻ ദാസ്, പി.എൻ നാരായണി എന്നിവരുടെ വേർപാടിൽ ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ശ്രീചിത്രയിലെ ന്യൂറോ സർജറി വിഭാഗം പ്രൊഫസർ ഡോ.ഈശ്വർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എം.ടി.അരുൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. മനോജ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.തോമസ്.ഡി,കെ.രാജ് മോഹനൻ,വേണുഗോപാലൻ നായർ,രഞ്ചിത്ത്.എസ് എന്നിവർ സംസാരിച്ചു.