d

തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം ശനിയാഴ്ച നടക്കും. രണ്ടാംപാദവാർഷിക പരീക്ഷയിൽ ചോദ്യഘടനയിലും മൂല്യനിർണയത്തിലും വരുത്തുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പരിശീലിപ്പിക്കും. മൂല്യനിർണയവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാവരും സഹകരിക്കണമെന്ന് വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. തുടർച്ചയായി ആറാം പ്രവൃത്തിദിനം വരുന്നതിനാൽ ശനിയാഴ്ചത്തെ ക്ലസ്റ്റർ ഒഴിവാക്കണമെന്ന് പ്രതിപക്ഷ സംഘടനകളായ കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും ആവശ്യപ്പെട്ടു. ശനിയാഴ്ച പങ്കെടുക്കാത്തവർക്ക് മറ്റൊരു ദിവസം ക്ലസ്റ്റർ നടത്താമെന്ന് പോംവഴി ഉയർന്നെങ്കിലും പ്രതിപക്ഷ സംഘടനകൾ സമ്മതിച്ചില്ല. ക്ലസ്റ്റർ ബഹിഷ്‌കരിക്കും.