p

തിരുവനന്തപുരം : കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ സംരംഭക കേന്ദ്രങ്ങളാകണമെന്നും ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് നിയമനിർമ്മാണം നടത്തിയതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നൂതന കുടുംബശ്രീ സംരംഭങ്ങൾ, സാദ്ധ്യത എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി തരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്സിഡിയും ലഭിക്കും. വനിതാകമ്മിഷൻ ചെയർപേഴ്സൺ പി സതീദേവി അദ്ധ്യക്ഷത വഹിച്ചു.