cll

തിരുവനന്തപുരം: നാക് എ ഗ്രേഡ് നേടിയ 22 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മന്ത്രി ആർ.ബിന്ദു ആദരിച്ചു. ​ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള മിനിസ്റ്റേഴ്സ് അവാർഡ് വിതരണത്തിനായുള്ള 'എക്സലൻഷ്യ 2025' പരിപാടിയുടെ സമാപന ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകിയത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം സെമിനാർ ഹാളിൽ മന്ത്രി ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വർധനവിനും പരിവർത്തനത്തിനും സന്നദ്ധപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സെസ്റ്റ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ​ഡോ. എം.പി. രാജൻ, ഡോ. വി.എസ്. വിഷ്ണു,ഡോ കെ.എം.അനിൽ കുമാർ,ഡോ.എം.എ.ലാൽ തുടങ്ങിയവർ പങ്കെടുത്തു.