ktct

കല്ലമ്പലം: വിദ്യാർത്ഥി ദിനത്തിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ സമന്വയം 25 എന്ന മഹത്തായ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിലും ക്ലാസ് മുറികളിലുമായി കുട്ടികൾ തത്സമയം എഴുതി തയാറാക്കിയ 61 കൈയെഴുത്ത് മാസികകൾ ഒരേ സമയം പ്രസിദ്ധീകരിച്ച് കൊണ്ടാണ് സമന്വയം 25 എന്ന പരിപാടി പൂർത്തിയായത്. പ്രിൻസിപ്പൽ പി.സജി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജോയ്,ഹൈസ്കൂൾ പ്രിൻസിപ്പൽ എം.എൻ.മീര,സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം തുടങ്ങിയവർ പങ്കെടുത്തു.