kerala

കോവളം: കുട്ടികളുടെ പഠനശീലങ്ങളെ അവരുടെ ഭക്ഷണക്രമം സാരമായി സ്വാധീനിക്കുന്നതായും,ജങ്ക് ഫുഡും പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഊർജ്ജ നിലയെയും സ്ഥിരമായ ഏകാഗ്രതയ്ക്കുള്ള കഴിവിനെയും കുറയ്ക്കുന്നതായും കാറ്ററിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ആനന്ദകൃഷ്ണൻ പറഞ്ഞു.കേരളകൗമുദി ബോധപൗർണമി ക്ലബ്, തിരുവല്ലം എയ്സ് എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്,കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ഡേ ദിനാചരണം, ഫുഡ് ഫെസ്റ്റ്,സെമിനാർ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കാറ്ററിംഗ് കോളേജ് എച്ച്.ഒ.ഡി നിർമ്മല.ഇ.ജേക്കബ് അദ്ധ്യക്ഷയായിരുന്നു.കേരള കൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണമി സന്ദേശം നൽകി.കാറ്ററിംഗ് കോളേജ് സീനിയർ ലക്ചറർ പ്രദോഷ് പൈ ക്ലാസെടുത്തു. കെ.ടി.പി.ഡി.സി രക്ഷാധികാരി കോവളം ടി.എൻ.സുരേഷ്,കേരളകൗമുദി കോവളം ലേഖകൻ സി.ഷാജിമോൻ,തിരുവല്ലം എയിസ് എൻജിനിയറിംഗ് കോളേജ് എൻ.എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ആസിഫ് ഷാക്കുട്ടി,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി എന്നിവർ പങ്കെടുത്തു. കാറ്ററിംഗ് കോളേജ് എച്ച്.ഒ.ഡി അശോക്.വി.ഡി സ്വാഗതവും അഡ്മിൻ ആൻഡ് അക്കൗണ്ട് ഓഫീസർ സുനിൽ ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു. തിരുവല്ലം എയ്സ് എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വോളന്റിയേഴ്സ് പങ്കെടുത്തു.