
തിരുവനന്തപുരം: വനിതാ പൊലീസ് ബറ്റാലിയനിൽ 48കോൺസ്റ്റബിൾ തസ്തികകൾ ഹവിൽദാർ തസ്തികകളാക്കി ഉയർത്തി. വനിതാ ബറ്റാലിയനിൽ സ്ഥാനക്കയറ്റ സാദ്ധ്യത കുറവാണെന്ന് പരാതി ഉയർന്നതിനെ തുടർന്നാണിത്. ഇതോടെ 48സീനിയർ കോൺസ്റ്റബിൾമാർക്ക് ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ ബറ്റാലിയനിലെ കോൺസ്റ്റബിൾ തസ്തിക 730ൽ നിന്ന് 682ആയി കുറഞ്ഞു. ഹവിൽദാർ തസ്തിക ഇരുപതിൽ നിന്ന് 68ആയി.