khadi

തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ (കെ.വി.ഐ.സി) റീജൻസി ടവറിൽ സംഘടിപ്പിച്ച ഖാദി കോൺക്ലേവ് ഖാദി കമ്മിഷൻ സൗത്ത് സോൺ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൽ.മദൻകുമാർ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സി.ജി.ആണ്ടവർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ വിജയ് ശ്രീധർ, സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.രതീഷ്, ഖാദി ഫെഡറേഷൻ ചെയർമാൻ കെ.പി.ഗോപാല പൊതുവാൾ തുടങ്ങിയവർ സംസാരിച്ചു.