lab-mandiram-ulghadanam

കല്ലമ്പലം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥന സൗകര്യങ്ങളും,അക്കാദമിക നിലവാരവും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി.ആലംകോട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിനായി നിർമ്മിച്ച ലാബ് മന്ദിരം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷയായി.കിഫ്ബി ഫണ്ടിൽ നിന്ന് 1 കോടി 30 ലക്ഷം രൂപ ചിലവഴിച്ചാണ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ

രാജകുമാരി,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ,പഞ്ചായത്തംഗങ്ങളായ ലതിക പി.നായർ,ആർ.കവിത,എം.കെ.ജ്യോതി,പി.ടി.എ പ്രസിഡ‍ന്റ് നാസർ,പ്രിൻസിപ്പൽ കെ.എസ്.ബിജു,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വി.നിഷ,പ്രധമാദ്ധ്യാപിക വി.വി.ദീപ്തി,രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.സുഭാഷ്,എസ്.ജാബിർ,ജി.സുരേഷ് കുമാർ,ആർ.രതീഷ്,എം.എ.കരീം,നിസാർ,നഹാസ് തുടങ്ങിയവർ പങ്കെടുത്തു.