മുടപുരം: എൽ.ഡി.എഫ് മംഗലപുരം പഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ 18,19,20 തീയതികളിൽ നടക്കും.ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുള്ള ജാഥയാണിത്.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ് ക്യാപ്ടനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കുംപുഴ വൈസ് ക്യാപ്ടനും സി.പി.എം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വേങ്ങോട് മധു ജാഥ മാനേജരുമാണ്.18ന് ഉച്ചയ്ക്ക് 2 ന് 16-ാം മയിൽ പൊയ്കയിൽ ജമാഅത്തിന് സമീപം വി.ശശി എം.എൽ.എ ജാഥ ഉദ്‌ഘാടനം ചെയ്യും.സി.പി.എം ഏരിയ സെക്രട്ടറി എം.ജലീൽ പങ്കെടുക്കും.20ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.എ.വിനീഷ് ഉദ്‌ഘാടനം ചെയ്യും.