വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിൽ എം.എൽ.എ ആസ്തിവികസന പദ്ധതി പ്രകാരം 1.60കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ പാലം-മുത്തിപ്പാറ-തെള്ളിക്കച്ചാൽ -കൂനൻവേങ്ങ റോഡ് (30ലക്ഷം), വേങ്കമല എസ്.ടി നഗർ റോഡ് (15ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ പനങ്ങോട് -കൊച്ചു പനങ്ങോട്- പറങ്കിമാംവിള റോഡ് (20ലക്ഷം), ഊരാളിക്കോണം-മുക്കാം തോട് റോഡ് (15ലക്ഷം), ചല്ലിമുക്ക് -ഇ.എം.എസ് നഗർ റോഡ് (20ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ മൂലപ്പേഴ്-രാമരശ്ശേരി റോഡ് (20ലക്ഷം), കല്ലറ പഞ്ചായത്തിലെ തെങ്ങും കോട്-ഡീസന്റ് മുക്ക് -പെരു മ്പേലി-മുളയിൽ ക്കോണം റോഡ് (40ലക്ഷം) എന്നിവയ്ക്കാണ് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചത്.എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം മുഖേന ടെൻഡറിംഗ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.കെ.മുരളി അറിയിച്ചു.