
വർക്കല: വർക്കല നഗരസഭ വികസനസദസ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണം ഉൾപ്പെടെ ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കാർഷികം, റോഡ് വികസനം തുടങ്ങി വിവിധ മേഖലകളിൽ വർക്കല നഗരസഭ മുന്നിലാണെന്നും ഗാർഹിക ബയോമെഡിസിൻ-സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞുവെന്നും എം.എൽ.എ പറഞ്ഞു. നഗരസഭയിൽ പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം 23ന് നടക്കും. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. സുദർശിനി, വിജി.ആർ.വി, സജ്നിമൻസാർ, നിതിൻനായർ തുടങ്ങിയവർ പങ്കെടുത്തു.