
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി.
ക്യാഷ് ബാക്ക് ഓഫറുകൾ,അസാധാരണ വിലക്കിഴിവ്,വാങ്ങിയ ശേഷമുള്ള റിവാർഡ് ഓഫറുകൾ എന്നിവയുമായി ബന്ധപ്പെട്ടും നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുന്നു,അറസ്റ്റ് ചെയ്‌തു തുടങ്ങിയ സന്ദേശങ്ങളും വരാനിടയുണ്ട്. ഇതിനോട് പ്രതികരിക്കരുതെന്നും ആർക്കും ഒ.ടി.പി നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും എൻ.പി.സി.ഐ മുന്നറിയിപ്പ് നൽകി.