
വാമനപുരം : എസ്.എൻ ഡി .പി യോഗം മഹാകവികുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ പുതുതായി പണികഴിപ്പിച്ച വെള്ളാപ്പള്ളി നടേശൻ നവതി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർമാരായ ഡി.ബിബിൻ രാജ് ,പച്ചയിൽ സന്ദീപ്, വാമനപുരം യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി ,ചന്തു വെള്ളുമണ്ണടി,വനിതാ സംഘം ചെയർപേഴ്സൺ ബിന്ദു വലിയ കട്ടയ്ക്കൽ, കൺവീനർ ചിഞ്ചു ചക്കക്കാട് എന്നിവർ പങ്കെടുത്തു.