
ഒരു രൂപയ്ക്ക് ദിവസം 2ജി.ബി ഇന്റർനെറ്റ്
തിരുവനന്തപുരം: ഒരു രൂപയ്ക്ക് ദിവസം 2 ജി.ബി ഇന്റർനെറ്റിന്റെ ദീപാവലി ബൊണാൻസ പ്ളാനുമായി ബി.എസ്.എൻ.എൽ. ഹൈ സ്പീഡ് ഇന്റർനെറ്റും പരിധിയില്ലാത്ത വോയ്സ് കോൾ, ദിവസവും 100 സൗജന്യ എസ്.എം.എസും ഒരുമാസത്തേക്ക് ലഭിക്കും. നവംബർ 15വരെ പുതിയ സിം എടുക്കുന്നവർക്കാണ് ഓഫർ. സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക.