ddd

തിരുവനന്തപുരം: വാർഡ് സംവരണത്തിൽ പ്രധാന നേതാക്കൾ മത്സരിക്കുന്ന വാർഡുകളെല്ലാം സ്ത്രീ സംവരണമായി. വനിതാ നേതാക്കളുടെ വാർഡുകൾ ജനറലായി മാറി. അതുകൊണ്ട് പുതിയ തന്ത്രങ്ങൾ പയറ്റിവേണം മുന്നണികൾക്ക് ഇക്കൊല്ലം ജയം കൊയ്യാൻ.

മേയർ ആര്യാ രാജേന്ദ്രന്റെ മുടവൻമുഗൾ വാർഡ് ജനറലായി.ബി.ജെ.പി നേതാവ് വി.വി.രാജേഷ് മത്സരിച്ച പൂജപ്പുര വാർഡ് വനിതാ സംവരണമായി.വനിതാ സംവരണമായിരുന്ന പേട്ട വാർഡ് ജനറലായി.അപ്പോൾ കരിക്കകം,​കടകംപ്പള്ളി എന്നിവ വനിതാ സംവരണമായി.ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ മത്സരിച്ച പൊന്നുമംഗലം,​എൽ.‌ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ.അനിൽ മത്സരിച്ച മെഡിക്കൽ കോളേജ് വാർഡ്,​ഡെപ്യൂട്ടി മേയർ പി.കെ.രാജു മത്സരിച്ച പട്ടം വാർ‌ഡും വനിതാ സംവരണമായി.പാളയം രാജന്റെ വിജയ കുത്തകയായ പാളയം വാർഡും സംവരണമായി.പ്രധാന നേതാക്കളുടെ വാർഡ് സംവരണമായതോടെ അടുത്ത വാർഡിൽ മത്സരിക്കാനുള്ള തയ്യാറാടുപ്പിലാണ്.

തീരദേശവാർഡുകൾ ഭൂരിഭാഗവും സംവരണമായി

തീരദേശമേഖലയുടെ ഭൂരിഭാഗം വാർഡും വനിത സംവരണമായതിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ് മുന്നണികൾ. വെങ്ങാനൂർ,ഹാർബർ,വെള്ളാർ,പൂന്തുറ,പുത്തൻപള്ളി,ബീമാപള്ളി,വലിയതുറ,വള്ളക്കടവ് എന്നീ വാർഡുകളാണ് സംവരണമായത്.കഴിഞ്ഞതവണ ഇതിൽ ഭൂരിഭാഗവും ജനറലായിരുന്നു.മത്സരിക്കാൻ വനിതാ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും മുന്നണികൾ വെല്ലുവിളി നേരിടേണ്ടി വരും.