ആറ്റിങ്ങൽ: ദീപാവലിയെന്ന് കേട്ടാൽ തലസ്ഥാനവാസികളുടെ മനസിൽ ആദ്യമെത്തുന്ന പേര് മീരാനാശാന്റേതാണ്. തെക്കൻ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഒരേയൊരു സ്ഥാപനമാണ് മീരാനാശാന്റെ പടക്കക്കട. ദിവസവും പ്രവർത്തിക്കുന്ന മീരാനാശാൻ ഫയർവർക്സിന് 82 വർഷത്തെ സേവനപാരമ്പര്യമാണുള്ളത്.പ്രമുഖ ഹോൾസെയിൽ ഡീലേഴ്സായ മീരാനാശാൻ ഫയർവർക്സിൽ നിന്നാണ് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട തുടങ്ങിയ ജില്ലകളിലേക്കും ചെറുകിട പടക്ക കടകളിലേക്കുമുള്ള പടക്കങ്ങളും ഫാൻസി സാധനങ്ങളും എത്തിക്കുന്നത്.ദീപാവലിയോടനുബന്ധിച്ചുള്ള ഈ വർഷത്തെ ഹോൾസെയിൽ ബുക്കിംഗ് തകൃതിയായി പുരോഗമിക്കുകയാണ്. റീട്ടെയിൽ വിൽപ്പനയുമുണ്ട്. ഇവിടെ പടക്കങ്ങൾ വാങ്ങാൻ നൂറുകണക്കിനാളുകളാണ് ദിവസവുമെത്തുന്നത്. പുതുമയുള്ള സാധനങ്ങളുമായാണ് ഇത്തവണയും മീരാനാശാൻ ഫയർവർക്സിലെ പടക്കവിപണി ഒരുങ്ങിയത്. ഇന്ത്യൻ നിർമ്മിതമായ വിവിധ ഫാൻസിയിനങ്ങളും വില്പനയ്‌ക്കെത്തിയിട്ടുണ്ട്. ശിവകാശിയിൽ ലഭിക്കുന്നവ അതേവിലയ്ക്ക് ഹോൾസെയിലായും റീട്ടെയിലായും മീരാനാശാൻ ഫയർവർക്സിൽ ലഭിക്കും.
ഫോൺ:9447271314