s

തിരുവനന്തപുരം:ട്രിവാൻഡ്രം മെട്രോപൊളിസ് ലയൺസ് ക്ലബിന്റെയും ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറുമാസം പ്രായമുള്ള കുട്ടികൾ മുതലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗജന്യ ദ്വിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.എസ്.പി.മെഡിഫോർട്ട് ആശുപത്രി,അൽഹിബ കണ്ണാശുപത്രി തുടങ്ങി പ്രമുഖ ആശുപത്രികളാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്.ക്ലബ് പ്രസിഡന്റ് ലയൺ ദിലീപ് തമ്പി അദ്ധ്യക്ഷനായ സ്‌കൂൾ മാനേജർ ലയൺ ഡോ.എ.ജി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.അനിത ആൻഡ്രൂ സ്വാഗതവും ഡയബറ്റിസ് ജില്ലാ സെക്രട്ടറി ലയൺ ബി.എസ്.സുരേഷ് കുമാർ,എസ്.എഫ്.കെ.ജില്ലാ സെക്രട്ടറി എൻ.ജി ലയൺ കലാവതി തുടങ്ങിയവർ ആശംസയും പ്രോഗ്രാം കോ-ഓർഡിനേറ്റർ ദിവ്യ.ഒ.എസ് നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെന്റൽ ഹെൽത്ത് ബോധവൽക്കരണ ക്ലാസിൽ മെന്റൽ ഹെൽത്ത് സെക്രട്ടറി ലയൺ ഡോ.സാഗർ,യൂത്ത് എംപവർമെന്റ് ജില്ലാ സെക്രട്ടറി ലയൺ നന്ദകുമാർ,സീനിയർ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലയൺ ഡോ.അജിത് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.ആശ കെ.എൽ,മേഘാ ഹരിദാസ്,​സുജിത എൻ.സി,ദിവ്യ.ബി,സൂര്യ സുരേന്ദ്രൻ തുടങ്ങിയവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.