ss

തിരുവനന്തപുരം: തിക്കുറിശി സുകുമാരൻ നായരുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച്
തിക്കുറിശി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിക്കുറിശി അനുസ്മരണവും പ്രതിഭാ സംഗമവും വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറിരാജൻ വി. പൊഴിയൂർ തിക്കുറിശി അനുസ്മരണ പ്രഭാഷണം നടത്തി.ഫൗണ്ടേഷൻ അംഗം വസന്ത.എസ് പിള്ളയുടെ ശിശിരകാല പ്രണയം എന്ന പുസ്തക ചർച്ചയിൽ എ.പി.ജിനൻ,വി.സുരേശൻ നർമ്മ കൈരളി, അജിതാരതീഷ് എന്നിവർ പങ്കെടുത്തു.