hi

വെഞ്ഞാറമൂട് :നെല്ലനാട് ഗവ:യു.പി സ്‌കൂൾ പ്രീ പ്രൈമറി വർണ്ണ കൂടാരത്തിന്റെ പ്രവർത്തനോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.ബി നജീബ് പദ്ധതി വിശദീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ കെ.ഷീലാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അസീനാബീവി,നെല്ലനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. ഉഷാകുമാരി,പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,എ.ഇ.ഒ ഡോ.പി.സന്തോഷ്‌കുമാർ,ലീന .എസ്.എൽ,ഷിബിന.എസ്,അമ്പിളി എസ്,പ്രദീപ് കുറ്ററ ,ജി.സുരേന്ദ്രൻ നായർ,അജി നെല്ലനാട്,സുമേഷ് എസ്, രേണുക.എസ്,ഷീല.കെ.സി എന്നിവർ സംസാരിച്ചു.പ്രഥമ അദ്ധ്യാപിക സീന.വൈ.എസ് സ്വാഗതവും സുജാ ദേവി.എ.എസ് നന്ദിയും പറഞ്ഞു.