കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ മണമ്പൂർ വടശേരിക്കോണം റോഡിൽ 2 കോടി രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ ഒറ്റൂർ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിക്കുകയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സജി നന്ദിയും പറഞ്ഞു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,വർക്കല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദർശിനി,ഗീതാ നസീർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,ബ്ലോക്ക് മെമ്പർ ഡി.എസ് പ്രദീപ്,പഞ്ചായത്തംഗങ്ങളായ ഒ.ലിജ,വി.സത്യബാബു,ഷിബി,ലളിതാംബിക,ഗിരീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.