lion

തിരുവനന്തപുരം: ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബിന്റെ അഭിമുഖ്യത്തിൽ മാറനല്ലൂർ ഡി.വി.എം എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രഗ് അബ്യൂസിന്റെയും സൈബർ സേഫ്റ്റിയുടെയും സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് അർ. ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ, റിട്ട. പൊലീസ് അസി. കമാൻഡും സോൺ ചെയർപേഴ്സണുമായ വിനയകുമാരൻ നായർ, ക്ലബ് സെക്രട്ടറി വി.കെ.പ്രദീപ്, അഡ്മിനിസ്ട്രേറ്റർ സജി ദേവരാജ്, ട്രഷറർ വി. അജികുമാർ എന്നിവർ സംസാരിച്ചു.