മുടപുരം: ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല, കുറക്കട ടാഗോർ ലൈബ്രറി, തോന്നയ്ക്കൽ നാട്യഗ്രാമം ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിലാവ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന 16ാമത് പുസ്തക ചർച്ച 20ന് വൈകിട്ട് 4ന് ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാലയിൽ നടക്കും. ഡോ.എം.എ.സിദ്ദീഖിന്റെ 'കുമാരു 26 മണിക്കൂർ' എന്ന നോവലാണ് ഗ്രന്ഥകർത്താവിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അജയകുമാർ.എൻ.എസ് അദ്ധ്യക്ഷത വഹിക്കും. ടാഗോർ ലൈബ്രറി സെക്രട്ടറി ശശികുമാർ.എസ് പുസ്തകാവതരണം നടത്തും.ഡോ.ദിവ്യ.എൽ മോഡറേറ്ററായിരിക്കും. അഭിരാമി ജയരാജ് സ്വാഗതവും ആദർശ്എസ്.പി കൃതജ്ഞതയും പറയും.