മണമ്പൂർ: ജനങ്ങളുടെ ഏറ്റവും ജനകീയമായ ആശയവിനിമയോപാധിയായ തപാൽ വകുപ്പിൽ നിറുത്തലാക്കിയ രജിസ്ട്രേഡ് പോസ്റ്റ് 1ന് പുനഃസ്ഥാപിക്കണമെന്ന് മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയിലെ വഴിച്ചെണ്ട മാഗസിൻ പത്രാധിപസമിതി യോഗം കേന്ദ്ര സർക്കാരിനോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്രിയാത്മക ഉപദേഷ്ടാവ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. സുധാകർ റെഡ്‌ഡി, വാഴൂർ സോമൻ, ടി.ജെ.എസ്.ജോർജ്, യു.ജയചന്ദ്രൻ,ഡോ.ചായം ധർമ്മരാജൻ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു. എഡിറ്റർ എസ്.സുരേഷ് ബാബു, പ്രസിഡന്റ് എസ്.സജീവ്, സെക്രട്ടറി എൽ.സി.രാജേഷ്, എസ്.സനിൽ എന്നിവർ സംസാരിച്ചു.