
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജ് എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രദേശത്ത് മാലിന്യ നിർമ്മാർജന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്. രാഖി പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ട്രസ്‌റ്റ് എക്സിക്യുട്ടീവ് അംഗം ഡി. പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ.എ. ഡബ്യു. ഗിഫ്റ്റ്സൺ നേതൃത്വം നൽകി. ചെമ്പഴന്തി, അണിയൂർ, ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് എന്നിവയുടെ പരിസരങ്ങൾ വിദ്യാർത്ഥികൾ മാലിന്യമുക്തമാക്കി.
കേന്ദ്ര ഗവൺമെന്റിന്റെ 'ഗോ ഗ്രീൻ, ബ്രീത്ത് ക്ലീൻ' പദ്ധതിയുടെ ഭാഗമായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന മാലിന്യമുക്ത പരിപാടികൾ സംഘടിപ്പിച്ചത്.