തിരുവനന്തപുരം: ലോക സ്തനാർബുദ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് മാനവീയം വീഥിയിൽ 'വാക്ക് ഓഫ് ഹോപ്' (പ്രത്യാശയുടെ നടത്തം) എന്ന പേരിൽ സ്തനാർബുദ ബോധവത്കരണം നടത്തും. ആർ.സി.സിയിലെ രോഗികൾക്കും കുടുംബാംഗങ്ങൾക്കും പിന്തുണയും ആശ്വാസവും നൽകിവരുന്ന വനിതാ സന്നദ്ധ സംഘടനയായ ആശ്രയയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആർ.സി.സിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.പോൾ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ആർ.സി.സിയിലെ മുൻ അഡീഷണൽ ഡയറക്ടർ ഡോ.കുസുമകുമാരി ഫ്ലാഗ് ഓഫ് ചെയ്യും. കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സ്നേഹിത ഡയറക്ടറുമായ ഡോ. റെജി ജോസ്, ആശ്രയയുടെ പ്രസിഡന്റ് ശാന്ത ജോസ് തുടങ്ങിയവർ പങ്കെടുക്കും.