വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കേരളോത്സവം 25,26 തീയതികളിൽ നടക്കും. കലാകായിക നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള 15 വയസ് (നവംബർ 1ന്) മുതൽ 40 വയസ് വരെ പ്രായമുള്ള നെല്ലനാട് പഞ്ചായത്ത് സ്ഥിര താമസക്കാരായ മത്സരാർത്ഥികളും പഞ്ചായത്തിലെ ക്ലബുകളും കേരളോത്സവ വെബ് പോർട്ടലായ www.keralotsavam.comൽ 23ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല.