1

തിരുവനന്തപുരം:കാപ്പാ കേസ് പ്രതിയെ വധശ്രമക്കേസിൽ പിടികൂടി.

ആറ്റുകാൽ ചിറപ്പാലം മിനി കോളനി സ്വദേശി പ്രശാന്താണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.17ന് രാത്രിയാണ് സംഭവം.വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.നഗരപരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.ദീപാവലിക്ക് പടക്കുവുമായി മദ്യാസക്തിയിൽ എത്തിയ ഇയാൾ അയൽവാസിയായ സ്ത്രീയുമായി വാക്കു തർക്കമായി.തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതിനിടെയാണ് കത്തി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ വെട്ടിയത്.തുടർന്ന് രക്ഷപ്പെടുകയായിരുന്നു.ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാർ,അനു എസ്.നായർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു.