thozhil-mela-

ചിറയിൻകീഴ്: സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചിറയിൻകീഴ് ബ്ലോക്കുതല തൊഴിൽമേള വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാർക്കര ഗവ.യു.പി.എസിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു.വി,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ,അംഗങ്ങളായ കെ.മോഹനൻ,വി.ജയ ശ്രീരാമൻ,ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ,കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ,വിജ്ഞാനകേരളം ഡി.എം.സി ജിൻരാജ്.പി.വി,ഡി.പി.എം മുഹമ്മദ് സാജിദ് എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് സ്വാഗതവും ചിറയിൻകീഴ് ബ്ലോക്ക് ഐ.ഇ.ഒ ബിനുലാൽ.എസ് നന്ദിയും പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾ, സി.ഡി.എസുകൾ, കുടുംബശ്രീ ജില്ലാ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെ നടത്തിയ തൊഴിൽമേളയിൽ ടെക്നോപാർക്ക്, വിവിധ ഇൻഷ്വറൻസ് കമ്പനികൾ, മൾട്ടി സ്റ്റേറ്റ് കോർപ്പറേറ്റീവ് തുടങ്ങിയ നിരവധി ഏജൻസികൾ പങ്കെടുത്തു.