
പാറശാല:കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാറശാല ബ്ലോക്ക്തല കിസാൻമേള കെ.അൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ.മഞ്ജുസ്മിത, സി.എ.ജോസ്,ലോറൻസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ,വിനിതകുമാരി,ജെ.ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാഹിൽ ആർ.നാഥ്,രേണുക,അനിഷ സന്തോഷ്,ഷിനി,കുമാർ,വൈ.സതീഷ്,ശാലിനി സുരേഷ്,കൃഷി ഡെപ്യൂട്ടി ഡയറക്ടമാരായ ഷീന പി.കെ,ലത ശർമ്മ,കൃഷി അസി.ഡയറക്ടർ ലീന എസ്.എൽ,കൃഷി ഓഫീസർ ദീപ.എച്ച്.എൽ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക സെമിനാർ,ജൈവ ഉത്പാദനോപാധികൾ,മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും കർഷകരെ ആദരിക്കലും നടന്നു.