ee

തിരുവനന്തപുരം: സാംസ്കാരിക നായകനും സി.പി.എം നേതാവുമായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി പി.ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്കാരം കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം.കൃഷ്ണയ്ക്ക് സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പി.ജിയുടെ പതിമൂന്നാം ചരമവാർഷിക ദിനമായ നവംബർ 22ന് എ.കെ.ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അദ്ധ്യക്ഷനും സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ,നർത്തകി രാജശ്രീ വാര്യർ, പി.ജി.സംസ്കൃതി കേന്ദ്രം സെക്രട്ടറി ആർ.പാർവതീദേവി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.