തിരുവനന്തപുരം : ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്ക് ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി കിംസ്‌ഹെൽത്ത്. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി തിരഞ്ഞെടുത്ത 200ആംബുലൻസ് ഡ്രൈവർമാർക്ക് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമാകും. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എം.കെ.സുൽഫിക്കർ പാക്കേജ് അവതരിപ്പിച്ചു.

കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. കിംസ്‌ഹെൽത്ത് സംഘടിപ്പിക്കാനൊരുങ്ങുന്ന ട്രോമ അപ്‌ഡേറ്റ് കോൺഫറൻസ്,ട്രോമ റെസസ് 2025ലേക്കുള്ള ആദ്യ ഇൻവിറ്റേഷനും പരിപാടിയുടെ ഭാഗമായി നടത്തി. കിംസ്‌ഹെൽത്ത് എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ.ഷമീം.കെ.യു സ്വാഗതവും ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോഓർഡിനേറ്ററുമായ ഡോ.മുഹമ്മദ് നസീർ നന്ദിയും അറിയിച്ചു.