rajendrankani

കാട്ടാക്കട: നെയ്യാർ വന്യജീവി സങ്കേതത്തിലെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തില രണ്ട് ജീവനക്കാർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് രാജേന്ദ്രൻകാണി(49),ഷൈജുസതീശൻ(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ബൈക്കിൽ ഭക്ഷണം കഴിയ്ക്കാൻ പോകുന്നതിനിടെ കാപ്പ്കാട് വച്ചായിരുന്നു അപകടം. ആര്യനാട്,കോട്ടൂർ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായിട്ടുണ്ട്.പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. ആക്രമണം പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.